കൊച്ചി: ക്രിസ്തുമസ് – പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണ റെക്കോർഡ് വില്പന. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം 712.96 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. രണ്ടാമത് തിരുവനന്തപുരം പവർഹൗസ് ഔട്ലെറ്റാണ്. ഇന്നലെ മാത്രം 108 കോടിയുടെ മദ്യമാണ് വിറ്റത്.ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യ വില്‍പനയുടെ കണക്കുകൾ ബീവറേജസ് കോര്‍പ്പറേഷൻ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 24,25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!