കോഴിക്കോട്: കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം മര്‍ദ്ദിച്ചവശനാക്കി. കുറ്റ്യാടി വടയം സ്വദേശി തീയ്യര്‍കണ്ടി 40 കാരനായ ഷിജിത്തിനെയാണ് ബൈക്കിലെത്തിയവർ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ ഷിജിത്തിനെ മൂവർ സംഘം ആക്രമിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ ഓടിക്കൂടിയ നാട്ടുകാരാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.മര്‍ദ്ദിച്ചവരുടെ കൈയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി ഷിജിത്ത് കുറ്റ്യാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്ബി കൈലാസ് നാഥ് അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!