എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക് അക്കാദമി മജ്ലിസുന്നൂർ എട്ടാം വാർഷികത്തിന് വെള്ളിയാഴിച്ച തുടക്കമാകും. വൈകീട്ട് കുട്ടമ്പൂർ ഹിദായ നഗറിൽ കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അബ്ദുല്ല സലീം വാഫി അമ്പലക്കണ്ടി പ്രഭാഷണം നടത്തും. ശനിയാഴ്ച വൈകീട്ട് അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനം ചെയ്യുന്ന സദസ്സിൽ മഅ്മൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നടത്തും. ഞായറാഴ്ച എൻ. അബ്ദുല്ല മുസ് ലിയാർ നടമ്മൽ പൊയിൽ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിൻകീഴ് പ്രഭാഷണം നടത്തും. തിങ്കളാഴ്ച നടക്കുന്ന സമാപന സംഗമം മുഹമ്മദ് ഹൈതമി വാവാട് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് നേതൃത്വം നൽകും. എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് കുട്ടമ്പൂർ-വീര്യമ്പ്രം യൂണിറ്റ് കമ്മിറ്റി ദാറുൽഹിദായക്ക് സമർപ്പിക്കുന്ന കമ്പ്യൂട്ടർ ലാബ് ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ചെമ്മാട് ദാറുൽ ഹുദാ വൈസ് ചാൻസ്‌ലർ ഡോ. ബഹാഉദ്ധീൻ നദ് വി കൂരിയാട് ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ കെ.കെ ഇബ്രാഹിം മുസ് ലിയാർ, എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി അലി അക്ബർ മുക്കം തുടങ്ങിയവർ പങ്കെടുക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!