തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സമ്മതിച്ച് എഡിജിപി എംആർ അജിത്കുമാർ. നടത്തിയത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നൽകി. സഹപാഠിയുടെ ക്ഷണപ്രകാരമാണ് കൂടെ പോയതെന്ന് എഡിജിപി വിശദീകരണത്തിൽ വ്യക്തമാക്കുന്നു.പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മെയ് മാസത്തിലാണ് ദത്താത്രേയ ഹോസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!