പത്താംക്ലാസ് പാസായവർക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസാകാൻ അവസരം. 733 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 12 വരെ അപേക്ഷകൾ സമർപ്പിക്കാം.താത്പര്യമുള്ള വിദ്യാർത്ഥികൾ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ secr.indianrailways.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. 15-നും 24-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ വെരിഫിക്കേഷൻ സമയത്ത് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അപ്രന്റീസായി നിയോഗിക്കും. ഇതിന് പുറമെ ഓരോ ട്രേഡിനും ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് വിധേയരാക്കും.