മലപ്പുറം: ട്രെയിനിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്. ഉള്ളിയേരി സ്വദേശി സി.കെ വിപിനാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ഏഴ് മണിക്ക് താനൂരിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ വിപിന്റെ കാലിനും തലയ്ക്കും ഗുരുതര പരിക്കുണ്ട്.താനൂർ തെയ്യാല റെയിൽവേ ഗേറ്റിന് സമീപമാണ് ഇയാളെ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് ഇയാൾ വീണത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ടിഡിആർഎഫ് പ്രവർത്തകരുൾപ്പെടെയെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!