മസ്‌കത്ത്: മസ്കത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയർന്ന് 45 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നുമസ്കത്ത് സമയം രാവിലെ പത്തരയ്ക്ക് പുറപ്പെടണ്ടിയിരുന്ന വിമാനം ഒന്നേമുക്കാലിനാണ് പുറപ്പെട്ടത്. ഈ വിമാനത്തിൽ യാത്ര തുടരാൻ കഴിയില്ല എന്ന് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിൽ എത്തിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!