മറയൂരില്‍ ഭിക്ഷ യാചിച്ച്‌ തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്നാട് നിന്നുമെത്തിയ വ്യാജ ഭിക്ഷക്കാരന്‍ ഉദുമലൈസ്വദേശിയെയാണ് ഞായറാഴ്ച മറയൂര്‍ പൊലിസ് പിടികൂടിയത്.ഒരു കൈ മാത്രമുള്ളൂ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ഭിക്ഷാടനം നടത്തിയത്. യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ.പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഷര്‍ട്ടിനുള്ളില്‍ മറച്ച നിലയില്‍ ഒരു കൈ കണ്ടെത്തിയത്. ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്‍്റെ നിര്‍ദ്ദേശപ്രകാരമാണ് മറയൂരില്‍ എത്തിയതെന്ന് ഇയാള്‍ പറഞ്ഞു. ഇയാളെ താക്കിത് നല്‍കി ഉദുമലൈയിലേക്ക് തിരിച്ചയച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!