ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനും സെമിയിലും ഫൈനലിലും എത്താനും സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് പ്രമുഖ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് കമ്ബനിയായ എക്സ്പീരിയന്‍റെ ഇന്നൊവേഷന്‍ ലബോറട്ടറിയായ ഡാറ്റാലാബ്.ബ്രസീല്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രവചനമാണ് ഡാറ്റ ലാബിന്‍റേത്.കാനറികള്‍ക്ക് ലോകകപ്പ് സെമി ഫൈനലിലെത്താന്‍ 53.4 ശതമാനം സാധ്യതയും ഈ വര്‍ഷത്തെ ലോകകപ്പ് നേടാന്‍ 20.9 ശതമാനം സാധ്യതയുമുണ്ടെന്നാണ് പ്രവചനം. ലോകകപ്പ് യോഗ്യത മത്സരങ്ങളുടെയും വിജയികളുടെയും ഫലങ്ങള്‍ പ്രവചിക്കാന്‍ ഡാറ്റാലാബ് ശാസ്ത്രജ്ഞര്‍ മെഷീന്‍ ലേണിംഗ് ടെക്നിക്കുകളാണ് ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ ലോകകപ്പുകള്‍ നേടിയ രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് 2022ല്‍ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള രാജ്യങ്ങളെ നിര്‍ണയിച്ചത്ലോകകപ്പ് നേടാനുള്ള രാജ്യങ്ങളുടെ സാധ്യത• ബ്രസീല്‍ – 20.9 ശതമാനം• അര്‍ജന്‍റീന – 14.3 ശതമാനം• ഫ്രാന്‍സ് – 11.4 ശതമാനം• സ്പെയിന്‍ – 9 ശതമാനം• ജര്‍മ്മനി – 3.4 ശതമാനം
നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകള്‍• ബ്രസീല്‍ – 97.48 ശതമാനം (ഗ്രൂപ്പ്ജി)• അര്‍ജന്‍റീന 96.1 ശതമാനം (ഗ്രൂപ്പ്സി)• ഫ്രാന്‍സ് 93.4 ശതമാനം (ഗ്രൂപ്പ്ഡി)• സ്പെയിന്‍ 89.6 ശതമാനം, ജര്‍മനി 69.6% ശതമാനം (ഇരു ടീമുകളും ഗ്രൂപ്പ് ഇയിലാണ്