നരിക്കുനി :കുണ്ടായി ALP സ്കൂൾ മാനേജർ, കാരക്കുന്നത്ത് കൂളിപ്പോയിൽ താമസിക്കും ബഷീർ മാസ്റ്റർ (64) മരണപ്പെട്ടു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മയ്യത്ത് നിസ്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് കാരക്കുന്നത്ത് ജുമാമസ്ജിദിൽ നടക്കും. ഭാര്യ സഫിയ. മക്കൾ: ഷാഹിന, റിഷാദ്, അനീസ്. സഹോദരങ്ങൾ: അബ്ദുസ്സലാം, ഷുക്കൂർ, അഷ്റഫ്, ഗഫൂർ(Late), ജമീല, ഹാജറ, സുബൈദകുണ്ടായി എ എൽ പി സ്കൂൾ സ്ഥാപകൻ ഇമ്പിച്ചമ്മദ് മാസ്റ്ററുടെയും ഫാത്തിമ ടീച്ചറുടെയും മകനാണ്.ദീർഘകാലമായി കുണ്ടായി എ എൽ പി സ്കൂൾ അധ്യാപകനായിരുന്നു. കോഴിക്കോട് ജില്ല എൻസിപിയുടെ നേതൃനിരയിലും അധ്യാപക സംഘടന നേതൃനിരയിലും സജീവ സാന്നിധ്യമായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!