Month: October 2025

കത്തറമ്മൽ ചെറുവങ്ങാരി സി.അബ്ദുൽ നാസർ നിര്യാതനായി

കത്തറമ്മൽ:ചെറുവങ്ങാരി സി.അബ്ദുൽ നാസർ(57)നിര്യാതനായി.വലിയ പറമ്പിൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു.ഭാര്യ:സക്കീന നെല്ലാംകണ്ടി.പിതാവ്:സി.വി.ആലിക്കുട്ടിഹാജി.മാതാവ്:മറിയം ഹജ്ജുമ്മ.മക്കൾ:ഷാമിൽ,ഷാനിൽ,ഷാജിൽ,റഷ നാസർ.മരുമക്കൾ:സുഹൈല ബത്തേരി,വിപിലാഷ വാവാട് 16.സഹോദരങ്ങൾ:സി.വി അഷ്‌റഫ്(ഫാമിലി ട്രേഡേഴ്സ്),അബ്ദുൽ ഖാദർ(ഖാദി),അബ്ദുൽ റഷീദ്,നൗഷദ്,ഷമീർ(ഹൈറിൻ ലേഡി),നസിമ,സറീന,റഹ്‌മത്ത്,സുബീന,മുൻഷിറ.മയ്യിത്ത് നിസ്‌കാരം ബുധൻ രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടിയിലാണ് സംഭവം. മണലടി സ്വദേശിയായ റിയാസിന്റെ മകൻ റിസ്‌വാനാണ് (15) മരിച്ചത്. മണ്ണാർക്കാട് ഡി.എച്ച്.എസ്.എസ്. സ്കൂളിലെ വിദ്യാർത്ഥിയാണ് റിസ്‌വാൻ.മണലടിയിലെ മസ്ജിദിനോട് ചേർന്നുള്ള ശുചിമുറിയിലാണ് കുട്ടിയെ…

പുത്തനത്താണിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം; ദമ്പതികൾ മരിച്ചു

മലപ്പുറം: മലപ്പുറം പുന്നത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് തിരുനാവായ സ്വദേശികളായ ദമ്പതികൾക്ക് ജീവൻ നഷ്ടമായത്. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ…

സംസ്ഥാനത്ത് സമ്പൂർണ വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനം പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി യുഡിഎസ്എഫും ഫ്രറ്റേണിറ്റിയും. ബുധനാഴ്ച സംസ്ഥാനത്ത് സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സർക്കാർ ഈ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും…

പരിശീലന ഓട്ടം നടത്തുന്നതിനിടെ കുഴഞ്ഞു വീണു; 22 വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂർ തളിക്കുളം ജി.വി.ജി.എസ്.എസ്. മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ 22 -കാരിയായ ആദിത്യ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം.പൊലീസിൽ…

പോസ്റ്റുമോർട്ടം മറന്നു; വീട്ടിലെത്തി മൃതദേഹം തിരികെ കൊണ്ടുപോയി; സംഭവം പാലക്കാട്

പാലക്കാട്‌: അസ്വാഭാവിക മരണത്തിൽ പോസ്റ്റുമോർട്ടം നടത്തേണ്ട മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി പാലക്കാട് ജില്ലാ ആശുപത്രി. വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച 62-കാരന്റെ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കാതെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.സെപ്റ്റംബർ 25ന് വിഷം കഴിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച…

ആദ്യഘട്ടത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (Special Intensive Revision – SIR) തുടക്കം കുറിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക ഷെഡ്യൂൾ തിങ്കളാഴ്ച വൈകുന്നേരം 4.15ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം.കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ്…

അച്ചടക്കനടപടി നേരിട്ട എൻ.വി വൈശാഖനെ ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത് സിപിഎം

തൃശൂർ: ലൈം​ഗികാരോപണ വിധേയനായതിനെത്തുടർന്ന് അച്ചടക്കനടപടി നേരിട്ട എൻ.വി വൈശാഖനെ ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത് സിപിഎം. സഹപ്രവർത്തകയുടെ പരാതിയെ തുടർന്നാണ് വൈശാഖനെതിരെ അച്ചടക്ക നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു വൈശാഖനെതിരെ നടപടി. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തിരിച്ചെടുത്തത്.പാർട്ടിയുടെ…

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബിജുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിൽ കുടുങ്ങിയ ദമ്പതികൾ ഭർത്താവ് മരിച്ചു. അബോധാവസ്‌ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജു – സന്ധ്യ ദമ്പതികളെ പുറത്തെത്തിച്ചത്.കൂമ്പാറയിലുള്ള വീടിന് മുകളിൽ ഇടിഞ്ഞുവീണ…

error: Content is protected !!