തൃശൂർ: ലൈംഗികാരോപണ വിധേയനായതിനെത്തുടർന്ന് അച്ചടക്കനടപടി നേരിട്ട എൻ.വി വൈശാഖനെ ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത് സിപിഎം. സഹപ്രവർത്തകയുടെ പരാതിയെ തുടർന്നാണ് വൈശാഖനെതിരെ അച്ചടക്ക നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു വൈശാഖനെതിരെ നടപടി. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തിരിച്ചെടുത്തത്.പാർട്ടിയുടെ അന്വേഷണത്തിൽ വൈശാഖൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു വൈശാഖൻ. അതിനിടെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നത്.