Month: January 2025

ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കണമെന്ന ഉത്തരവുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ മീറ്റർ ഇടാതെയുള്ള സർവീസിന് തടയിടാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ ആശയം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന് കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമുണ്ടായി. ഇത് സംബന്ധിച്ച ഉത്തരവ്…

ബൈക്കപകടത്തിൽ നർത്തകൻ അവ്വൈയ് സന്തോഷ് അന്തരിച്ചു

കിഴക്കമ്പലം: അവ്വൈയ് സന്തോഷ് എന്ന പേരിൽ അറിയപ്പെടുന്ന നർത്തകൻ പള്ളിക്കര മലേക്കുരിശ് കണ്ടത്തിൽ സന്തോഷ് ജോൺ ബൈക്കപകടത്തിൽ മരിച്ചു. പട്ടാമ്പിയിൽ പരിപാടി കഴിഞ്ഞ് രാത്രി 1-ന് മടങ്ങുമ്പോൾ ആലുവ ദേശത്തുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. 43വയസായിരുന്നു.‘അവ്വൈ ഷണ്മുഖി’ എന്ന സിനിയിലെ കമലഹാസന്റെ കഥാപാത്രത്തിന്റെ…

റീടാറിങ് പൂർത്തീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

നരിക്കുനി : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുളക്കപറമ്പ് കുണ്ടായി ഇയ്യാട് റോഡിന്റെ റിട്ടാറിങ് നടത്തിയതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽ കുമാർ…

പിക്കപ്പ് വാൻ തടഞ്ഞ് എംവിഡി; വാഹനമോടിച്ചത് ‘കുട്ടി ഡ്രൈവർ’; 12 വയസുകാരൻ ഓടിരക്ഷപ്പെട്ടു

ആലപ്പുഴ ചേർത്തല മായിത്തറയിൽ പിക്കപ്പ് വാനിന്റ ഡ്രൈവറായി പന്ത്രണ്ടുവയസുകാരൻ. എംവിഡി വാഹനം തടഞ്ഞതോടെ രാജസ്ഥാൻ സ്വദേശിയായ കുട്ടി ഓടി രക്ഷപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയിലാണ് 12 വയസുകാരനാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍…

മലയാളി താരത്തിന്റെ ഗോൾ; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിന് ജയം

കൊല്‍ക്കത്ത: സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തി. ഈസ്റ്റ് ബംഗാളിനായി ഇരുപതാം മിനിറ്റില്‍ മലയാളി താരം പിവി വിഷ്ണുവും 72ാം മിനിറ്റില്‍ ഹിജാസ് മഹറാണ് രണ്ടാം ഗോള്‍…

മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹതയില്ലെന്ന് പോലീസ്

തൃശൂർ മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ. സത്രം ശിവക്ഷേത്രത്തിന് പുറക് വശത്ത് താമസിക്കുന്ന ലത (56) ആണ് മരിച്ചത്. ആറു മാസം മുൻപ് ലതയുടെ ഭർത്താവിനെ കാണാതായെങ്കിലും ഇതു വരെയായിട്ടും വിവരമൊന്നുമില്ല. അതേസമയം സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ്…

രാധയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി

കല്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി എം.പി പ്രിയങ്ക ഗാന്ധി. വിഷയം ഗൗരവമേറിയതാണെന്നും ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും എം.പി അനുശോചന കുറിപ്പിലൂടെ പറഞ്ഞു.മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് രാധയെ…

തൊണ്ടിപ്പറമ്പത്ത് അതൃമാൻ മുസ്ലിയാർ മരണപ്പെട്ടു

നരിക്കുനി മൂർഖൻ കുണ്ട് തൊണ്ടിപ്പറമ്പത്ത് അതൃമാൻ മുസ്ലിയാർ(84) മരണപ്പെട്ടു ഭാര്യ: പാത്തേയ് മക്കൾ : ഉമ്മുസൽ‍മ( നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം),ഷാഫി( എളേറ്റിൽ ഹോസ്പിറ്റൽ ആംബുലൻസ് ഡ്രൈവർ)മരുമക്കൾ : മൂസ കോയ( പാലോളി താഴം), ഷെറീജ( ചെറ്റക്കടവ്) മയ്യത്ത് നിസ്കാരം ഇന്ന് രാത്രി…

ഫോൺ ഉപയോഗം ; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പൊതു പരീക്ഷകളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷയുടെ കൃത്യവും കാര്യക്ഷമവും സുഗമവുമായ നടത്തിപ്പ് കണക്കിലെടുത്താണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ഹയര്‍സെക്കന്ററി വിഭാഗം പൊതുപരീക്ഷക്കിടെ നടത്തിയ ഇന്‍സ്‌പെക്ഷനില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.…

പ്രതിഷേധം ഇരമ്പുന്നു; കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് ജില്ലാ ഭരണകൂടം

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട മേഖലയിൽ വൻ സംഘർഷാവസ്ഥ. പ്രദേശത്തെ ജനങ്ങൾ വനം വകുപ്പിനെതിരെ ശക്തമായി പ്രതിഷേധം ഉയർത്തുകയാണ്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് തുടരുന്നുണ്ട്. മന്ത്രിക്കെതിരെ ജനരോഷം ഇരമ്പുകയാണ്. ഏറെ പണിപ്പെട്ടാണ് പ്രതിഷേധവുമായി എത്തിയ…

error: Content is protected !!