നരിക്കുനി : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുളക്കപറമ്പ് കുണ്ടായി ഇയ്യാട് റോഡിന്റെ റിട്ടാറിങ് നടത്തിയതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യഅതിഥികളായി നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം , ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ പങ്കെടുത്തു. ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ . ,സലീംമാസ്റ്റർ,ബഷീർമാസ്റ്റർ, ജമാൽ മാസ്റ്റർ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.വാർഡ് മെമ്പർ ജസീല മജീദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പാലക്കൽ ലത്തീഫ് നന്ദി പറഞ്ഞു