Month: November 2024

ലിഫ്റ്റിൽ കുടുങ്ങി ഭിന്നശേഷിക്കാരനും 2 സ്ത്രീകളും; എമർജൻസി നമ്പറിൽ വിളിച്ചപ്പോൾ ചെന്നത് തൃശൂരിൽ

കോഴിക്കോട്: വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ ഭിന്നശേഷിക്കാരനും രണ്ട് സ്ത്രീകളും അരമണിക്കൂറോളം നേരം കുടുങ്ങി. ലിഫ്റ്റിനകത്ത് പ്രദര്‍ശിപ്പിച്ചിരുന്ന നമ്പറുകളില്‍ ഡയല്‍ ചെയ്തിട്ട് ഫലമുണ്ടായില്ലെന്നും ഒടുവില്‍ തൃശൂരിലേക്കാണ് വിളി പോയതെന്നും യാത്രക്കാരന്‍ പറഞ്ഞു. മൂന്നു പേര്‍ക്കും ട്രെയിൻ നഷ്ടമാവുകയും ചെയ്തു. നഷ്ടപരിഹാരം ആവശ്യപ്പെട്ട്…

10 പവൻ സ്വർണ്ണം കവർന്നു; പ്രതി അകത്തുകയറിയത് രണ്ടു ദിവസമായി അടച്ചിട്ടിരുന്ന വീടി​ന്റെ വാതിൽ പൊളിച്ച്

കോഴിക്കോട്: പ്രവാസി മലയാളിയുടെ ഭാര്യയും മക്കളും വീട്ടിൽ പോയ തക്കം നോക്കി അടച്ചിട്ട വീട്ടിൽ മോഷണം. താമരശ്ശേരിയിലാണ് ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയത്.10 പവ​ന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ പൊളിച്ചു അകത്തുകയറിയ…

ഭർതൃഗൃഹത്തിൽ സ്ത്രീകൾക്ക് അനിഷ്ടം തോന്നുന്ന എല്ലാ കാര്യങ്ങളും ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് കോടതി

മുംബൈ: ഭർതൃഗൃഹത്തിൽ സ്ത്രീകൾക്ക് അനിഷ്ടം തോന്നുന്ന എല്ലാ കാര്യങ്ങളും ക്രൂരതയുടെ പരിധിയിൽ വരില്ലെന്ന് കോടതി. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുശേഷം വധു ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ഹർജി പരി​ഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി. ഭർതൃഗൃഹത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും…

രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് അഡ്മിൻ; പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം പൊളിയുന്നു

പത്തനംതിട്ട: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിൻറെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ സിപിഎം നേതാക്കളുടെ വാദം പൊളിയുന്നു. ഫേസ്ബുക്ക് പേജ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഹാക്ക് ചെയ്തു എന്നായിരുന്നു സിപിഎം നേതാക്കളുടെ…

സഞ്ജീവ് ഖന്ന ചുമതലയിലുണ്ടാകുക ആറുമാസം മാത്രം

ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് തിങ്കളാഴ്ച സ്ഥാനമേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്ഥാനമേൽക്കുന്നത്. 51-ാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. തിങ്കളാഴ്ച രാവിലെ പത്തിന് രാഷ്ട്രപതിഭവനിൽ…

നായകുറുകെ ചാടിയതിനെ തുടർന്ന് വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു

പാലക്കാട്: തെരുവുനായകുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ചപ്പോൾ വാണിയംകുളം-വല്ലപ്പുഴ റോഡിൽ വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു. 90 ദിവസം പ്രായമായ കുട്ടിയുൾപ്പെടെ നാലുപേർ കാറിലുണ്ടായിരുന്നു.യാത്രക്കാർക്ക് ചെറിയ പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എംകെ മൊയ്തീൻ മാസ്റ്റർ മരണപ്പെട്ടു

പൂനൂർ :എം.കെ മൊയ്തീൻ മാസ്റ്റർ ( റിട്ടേഡ് എം.ജെ എച്ച് എസ് എച്എം ) മരണപ്പെട്ടു,മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചേപ്പാല ജുമാ മസ്ജിദിലും 4.30 ന് കാന്തപുരം ജുമാ മസ്ജിദിലും നടക്കും

മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ​ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേർ ചികിത്സയിൽ

കോഴിക്കോട്∙ ബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിലാണ് അ​ഗ്നിബാധയുണ്ടായത്.രണ്ടുദിവസം…

വീട്ടിലെത്തി യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു; കോട്ടയം സ്വ​​ദേശിയായ യുവാവ് പൊള്ളലേറ്റ് മരിച്ചു

കൊല്ലം: യുവതിയുടെ വീട്ടിലെത്തി യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. ​കൊല്ലം അഴീക്കലിലാണ് സംഭവം. കോട്ടയം പാല സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. കൊല്ലം അഴീക്കൽ സ്വ​ദേശിനി ഷൈജാമോളുടെ വീട്ടിലെത്തിയാണ് ഇയാൾ യുവതിയെ കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജാമോൾ…

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കിഴക്കമ്പലം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ(19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് ആൻ മരിയ.വ്യാഴാഴ്ച രാത്രി…

error: Content is protected !!