പത്തനംതിട്ട: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിൻറെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ സിപിഎം നേതാക്കളുടെ വാദം പൊളിയുന്നു. ഫേസ്ബുക്ക് പേജ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഹാക്ക് ചെയ്തു എന്നായിരുന്നു സിപിഎം നേതാക്കളുടെ ആരോപണം. എന്നാൽ, സംഭവം ഹാക്കിങ് അല്ലെന്നും വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിൻമാരിൽ ഒരാൾ തന്നെയാണെന്നും കണ്ടെത്തി.പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദം തെറ്റായിരുന്നുവെന്നും ഇതോടെ വ്യക്തമായി. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി. അതേസമയം, പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ പ്രചാരണ വിഡിയോ വന്നതിൽ പാർട്ടി ഇനിയും പരാതി നൽകിയില്ല. പരാതി നൽകുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വം ആവർത്തിക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!