കോഴിക്കോട്: പ്രവാസി മലയാളിയുടെ ഭാര്യയും മക്കളും വീട്ടിൽ പോയ തക്കം നോക്കി അടച്ചിട്ട വീട്ടിൽ മോഷണം. താമരശ്ശേരിയിലാണ് ആളില്ലാത്ത വീട്ടിൽ മോഷണം നടത്തിയത്.10 പവ​ന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ പൊളിച്ചു അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണമാണ് മോഷ്ടിച്ചത്. ഷാഫി ഗൾഫിലാണ്. ഭാര്യ സാഹിതയും മക്കളും രണ്ട് ദിവസമായി അവരുടെ വീട്ടിൽ പോയതിനാൽ വീട് അടച്ചിട്ടിരിക്കയായിരുന്നു. ഇന്നലെ രാത്രി ഇവർ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താമരശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!