Month: July 2024

മെസിയും സംഘവും കോപ്പ അമേരിക്ക ഫൈനലിൽ

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്ബോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി കടന്ന് ഫൈനലിൽ. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും ഫൈനലിലെത്തിയത്. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ…

സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ; യൂറോ കപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തം

ഒരു വ്യാഴവട്ടത്തിന് ശേഷം സ്പെയിൻ യൂറോ കപ്പ് ഫൈനലിലെത്തുന്നത് എല്ലാ മത്സരങ്ങളും വിജയിച്ച്. ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച സ്പെയിൻ ഇതിന് മുമ്പ് 2012 ലായിരുന്നു യൂറോ കപ്പ് ഫൈനലിൽ മത്സരിച്ചത്. അന്ന് കപ്പുമായാണ് സ്പെയിൻ കളിക്കളം…

സ്പെയർപാർട്സ് ഗോഡൗണിൽ തീപിടുത്തം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിച്ചു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്. വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി…

ജൂലൈ 20 വരെ അപേക്ഷിക്കാം

പോസ്‌റ്റ് ബേസിക് സ്‌പെഷ്യൽറ്റി നഴ്‌സിങ് ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 12 മാസത്തെ കോഴ്സിന് 7000 രൂപ വരെ പ്രതിമാസ സ്റ്റൈപൻഡുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നഴ്‌സുമാരുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനുള്ള പോസ്‌റ്റ് ബേസിക് സ്‌പെഷ്യൽറ്റി നഴ്‌സിങ് ഡിപ്ലോമ പ്രവേശനത്തിന് 20 വരെ…

വിരാട് കോഹ്ലിയും കുടുംബവും ഇന്ത്യ വിടുന്നു; ഞെട്ടലിൽ ആരാധകർ

ന്യൂഡൽഹി: നിരവധി ആരാധകരുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ആണ് വിരാട് കോഹ്ലി. താരത്തിന്റെ കുടുംബവും എന്നും ആരാധകരുടെ ചർച്ച വിഷയം ആണ്. ഇപ്പോഴിതാ താരവും കുടുംബവും വിദേശത്തേക്ക് താമസം മാറുന്നതായി റിപ്പോർട്ട്. കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.…

ഓട്ടോ യാത്രക്കാരിയായ വയോധികയെ ആക്രമിച്ച് സ്വർണ്ണം കവർന്ന ഓട്ടോ ഡ്രൈവർ പിടിയിൽ

കോഴിക്കോട്: നഗര മധ്യത്തിൽ യാത്രക്കായി ഓട്ടോ യാത്രക്കാരിയായ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ സിറ്റി പോലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽമീണ ഐപിഎ സി ന്റെ നിർദ്ദേശപ്രകാരം ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസി നേതൃത്വത്തിലുള്ള സ്പെഷ്യൽ…

കുവൈത്ത് വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടത്.കുവൈത്തിലെ സെവൻത് റിങ് റോഡിൽ വച്ചാണ് സംഭവം.10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.…

പശുഫാമിലെ ജലസംഭരണി തകർന്ന് അപകടം; അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് ദാരുണമായി മരിച്ചത്.പശു…

പൂനൂർ പാലംതലക്കൽ ഇമ്പിച്ചി ആലി നിര്യാതനായി

പൂനൂർ പാലംതലക്കൽ ഇമ്പിച്ചി ആലി (80) നിര്യാതനായി.ഭാര്യ : പരേതയായ പാത്തുമ്മ.മക്കൾ :മുസ്തഫ (മദീന ഫിഷ് പൂനൂർ), നൗഷാദ് (കിനാലൂർ), സാലിം (ഖത്തർ), ബുഷ്‌റ നേർപ്പൊയിൽ.മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ വൈകുന്നേരം 6:00 മണിക്ക് നേർപ്പൊയിൽ ജുമാമസ്ജിദിൽ നടക്കും

error: Content is protected !!