കോഴിക്കോട്: നഗര മധ്യത്തിൽ യാത്രക്കായി ഓട്ടോ യാത്രക്കാരിയായ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ സിറ്റി പോലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽമീണ ഐപിഎ സി ന്റെ നിർദ്ദേശപ്രകാരം ഡപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐപിഎസി നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ അസി.കമ്മീഷണർ കെ.ജി സുരേഷിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി. കുണ്ടായിതോട് കുളത്തറമ്മൽ വീട്ടിൽ ഉണ്ണികൃഷ്ണൻ(50) നെയാണ് ടൗൺ ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പി.കെ.ഇബ്രായി അറസ്റ്റ് ചെയ്തു.ജൂലൈ മൂന്നാംതീയ്യതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ മകൻ്റെ വീട്ടിൽ നിന്നും ട്രെയിൻ മാർഗ്ഗം കോഴിക്കോട്ടെത്തിയ 69 വയസ്സുള്ള വയനാട് പുൽപ്പള്ളി സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. എംസിസി ബാങ്ക് പരിസരത്ത് നിന്നും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റ് പരിസരത്തേക്ക് ഓട്ടോയിൽ കയറിയ വയോധികയെ വഴി തെറ്റിച്ച് ചിന്താ വളപ്പ്, പാവമണി റോഡ് വഴി മുതലക്കുളം ഭാഗത്ത് എത്തിച്ച ശേഷം ആക്രമിക്കുകയായിരു ന്നു. ഇവരുടെ കഴുത്തിലണിഞ്ഞിരുന്ന രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണമാല പിടിച്ചു പറിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ബലമായി പിടിച്ച് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു. ഭയന്നു പോയ ഇവർ ബസ്സിൽ കയറി ഓമശ്ശേരിയിലുള്ള സഹോദരൻ്റെ വീട്ടിലെത്തുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ചികിത്സയിൽ വയോധികയുടെ രണ്ടു പല്ലുകൾ നഷ്ടപ്പെടുകയും താടിയെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതി പിടിയിലായത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നഗരത്തിൽ രാത്രി ഓടുന്ന മുഴുവൻ ഓട്ടോകളുടെയും ലിസ്റ്റ് എടുത്ത് പരിശോധിച്ചും മറ്റ് ശാസ്ത്രീയ തെളിവുകളിലൂടെയുമാണ് പ്രതിയിലേക്ക് എത്തിയത്.സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ടൗൺ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ മുരളീധരൻ, എ മുഹമ്മദ് സിയാദ്, ബൈജുനാഥ് എം, സീനിയർ സിപിഒ ശ്രീജിത്ത് കുമാർ പി, രജിത്ത്, സിപിഒ ജിതേന്ദ്രൻ എൻ, രഞ്ജിത്ത് സി, പ്രജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!