കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടത്.കുവൈത്തിലെ സെവൻത് റിങ് റോഡിൽ വച്ചാണ് സംഭവം.10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.