ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്ബോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി കടന്ന് ഫൈനലിൽ. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും ഫൈനലിലെത്തിയത്. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ഹൂലിയന്‍ ആല്‍വരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീന പിന്നീടും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വന്നില്ല.രണ്ടാം പകുതിയെ ധന്യമാക്കിയത് മെസ്സിയുടെ ഗോളാണ്. ഈ കോപ്പയില്‍ ഇതാദ്യമായാണ് മെസ്സി ഗോള്‍ നേടുന്നത്. എന്‍സോ ഫെര്‍ണാണ്ടസ് നല്‍കിയ പാസിലാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ അവസാന മിനിറ്റുകളില്‍ ചില കനേഡിയന്‍ ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും വലചലിപ്പിക്കാനായില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ലിയോയുടെ സംഘം കോപ്പയുടെ ഫൈനല്‍ കളിക്കും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!