Month: June 2024

വിദ്യാർത്ഥിനിയോട് യാത്രക്കാരന്റെ ലൈം ഗീകാതിക്രമം; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി

കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യവേ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാര്‍ത്ഥിനി…

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് താമരശ്ശേരി സ്വദേശി ശ്രീജ മരിച്ചിരുന്നു.

ലീഗിന് സ്വന്തം അജണ്ടയും മുദ്രാവാക്യവും നിലപാടും ഉണ്ട്; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീ​ഗ്

മലപ്പുറം: മലപ്പുറം ജില്ലാ രൂപീകരണ സമയത്ത് ഉണ്ടായ ഫോബിയ ആണ് മലബാർ സംസ്ഥാനം എന്ന് കേട്ടപ്പോഴും വരുന്നതെന്ന് മുസ്ലീം ലീ​ഗ് മുഖപത്രത്തിലെ ലേഖനം. മലബാർ സംസ്ഥാനമെന്ന നിലപാട് ലീ​ഗിനില്ലെന്നും ലേഖനത്തിൽ പറയുന്നു. ദേശാഭിമാനിയിലെ ലേഖനത്തിന് മറുപടിയായാണ് സിപിഎമ്മിന്റെ ചുവടുമാറ്റവും മുസ്ലീം ലീ​ഗ്…

മാതാവിനെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ; പ്രതി അറസ്റ്റിൽ

കണ്ണൂർ: രോഗിയായ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. ഭൂദാനം സ്വദേശിയായ നാരായണീയെ മകൻ സതീശൻ ആണ് കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ്…

പൂനൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (46 വയസ്സ്‌) ജിദ്ദയിലെ ബസാത്തീനിൽ മരണപ്പെട്ടു. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു

കായൽമൂലക്കൽ അഹ് മദ്‌കുട്ടി മുസ്‌ലിയാർ നിര്യാതനായി

മങ്ങാട് : കായൽമൂലക്കൽ അഹ് മദ്‌കുട്ടി മുസ്‌ലിയാർ* (84) നിര്യാതനായി ഭാര്യ :ഖദീജ മക്കൾ: സൈനബ, സക്കീന, സകരിയ സഖാഫി 2003 ബാച്ച്(കണ്ണൂർ) സഹോദരൻ: K.M അബ്ദുറഹിമാൻ ബാഖവി, (മർകസ് മുദരിസ്)*മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മങ്ങാട് ജുമുഅമസ്ജിദ്*

ചായ വീണ് പൊള്ളലേറ്റ സംഭവം; മുത്തശ്ശന് പങ്കില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: മൂന്നു വയസുകാരന്റെ ദേഹത്ത് ചായ വീണ് പൊള്ളലേറ്റ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ മുത്തശ്ശന് പങ്കില്ലെന്ന് ആണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഭവം നടന്ന സമയത്ത് കുട്ടിയുടെ മുത്തശ്ശൻ വെയിറ്റിം​ഗ് ഷെൽട്ടറിൽ ഇരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചതിനു…

മയക്കുമരുന്ന് കടത്തിയത് ബെംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക്; ജുമിയെ കുടുക്കി പോലീസ്

കോഴിക്കോട്: രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമി ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതിയെ പോലീസ് ഇന്ന് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന്‌ വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്നതായിരുന്നു ഈ മയക്കുമരുന്ന്.യുവതിയാണ് ഈ മയക്കുമരുന്ന് ബെം​ഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക്…

വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; സിഐഎസ്എഫ് പരിശോധന തുടരുന്നു

തിരുവനന്തപുരം: വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിമാനത്തിനാണ് ഭീഷണി. പരിശോധന തുടരുകയാണ്. ആരേയും പുറത്തേക്ക് പോകാൻ അനുവദിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃത‍ര്‍ യാത്രക്കാരെ ബോംബ്…

തോട്ടത്തിൽ മർജാന നിര്യാതയായി

പുതുപ്പാടി:മലോറം നെരുക്കുംചാൽ തോട്ടത്തിൽ ടി.പി ഗഫൂറിന്റെ ഭാര്യ മർജാന (54 ) നിര്യാതയായിമക്കൾ: നബീഹ, ഹുസ്ന, ഫിദമരുമക്കൾ:സുഹൈൽ ,ഷഫീഖ്, നാഷിദ്മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.45 ന് മലോറം ജുമാ മസ്ജിദിൽ

error: Content is protected !!