കണ്ണൂർ: രോഗിയായ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. ഭൂദാനം സ്വദേശിയായ നാരായണീയെ മകൻ സതീശൻ ആണ് കൊല്ലാൻ ശ്രമിച്ചത്. സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.