Month: June 2024

ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തട്ടുവിള കിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും ബൈക്കിൽ എത്തിയ രാജഗിരി വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ…

മരിച്ചവരിൽ പന്തളം സ്വദേശി ഉൾപ്പടെ മൂന്നുപേരെ തിരിച്ചറി‍ഞ്ഞു; ഞെട്ടൽ വിട്ടുമാറാതെ നാട്

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ മൂന്നു മലയാളികളെ തിരിച്ചറി‍ഞ്ഞു. പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് കുണ്ടടുക്കം സ്വദേശി രഞ്ജിത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തീപിടിത്തത്തിൽ മലയാളികൾ അടക്കം…

കെഎസ്ആർടിസിയിൽ ജോലി നേടാം; ആകർഷകമായ ശമ്പളം

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ താത്കാലിക ജോലി. സ്വിഫ്റ്റ് ബസിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പത്താം ക്ലാസ് ആണ് മിനിമം യോഗ്യതം. മുപ്പതില്‍ അധികം സീറ്റുകളുള്ള…

ഓമശ്ശേരി സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു

കൊടുവള്ളി :ഒമാനിലെ കസബിൽ സനയ്യ റോഡിൽ നടന്ന അപകടത്തിൽ കോഴിക്കോട് ഓമശ്ശേരി തെച്ചിയാട് സ്വദേശി ഇരിമ്പിടക്കണ്ടി ജാഫർ മരണപ്പെട്ടു.

കൃഷ്ണൻ പണിക്കർ അന്തരിച്ചു

നരിക്കുനി മൂർഖൻ കുണ്ട് കരുവൻപൊയിൽ കൃഷ്ണൻ പണിക്കർ (80)മരണപ്പെട്ടു ഭാര്യ: പ്രകാശിനി മക്കൾ: മനോജ്‌ കുമാർ, മനീഷ്, മഞ്ജുഷ കുമാർ,സഹോദരങ്ങൾ: ബാലൻ പണിക്കർ, മോഹനൻ സാവിത്രി, മരുമക്കൾ: രേഷ്മ, പുതിയറ, സോണിയ പടനിലം

ഹരിതകർമസേനാംഗങ്ങളുടെ പെരുമാറ്റത്തിൽ പരാതിയുണ്ടോ ? അറിയിക്കാൻ ഇനി ഒരൊറ്റ ക്ലിക്ക് മതി, ചെയ്യേണ്ടത്..

കോഴിക്കോട്: ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാനുള്ള ഹരിത മിത്രം മൊബൈൽ ആപ്പ് അത്തോളിയിലും പ്രവർത്തനം തുടങ്ങി. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം എന്നാണ് കെൽട്രോണിന്റെ സഹായത്തോടെ പുറത്തിറക്കിയിരിക്കുന്ന ആപ്പിന്റെ പൂർണരൂപം. പദ്ധതിയുടെ ഭാഗമായി എല്ലാ…

കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കണം*ഡോ.എം കെ മുനീർ എം എൽ എ

കോഴിക്കോട് : വിദ്യാർത്ഥികളുടെ അവധി ദിനങ്ങൾ കവർന്നെടുക്കുന്ന രീതിയിൽ സ്കൂളുകളിൽ അധിക പ്രവർത്തി ദിനങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കുമെന്ന് മുസ്ലിം ലീഗ് പാർലമെൻററി പാർട്ടി ഉപ ലീഡർ ഡോ.എം കെ മുനീർ എം…

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്: നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയ യുവാവിനെ പോലീസ് കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി റംഷാദ് (36) എന്നയാളെയാണ് 6 മാസത്തേക്ക് കാപ്പചുമത്തി നാടുകടത്തിയത്. കൂരാച്ചുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളാണ് യുവാവിനെതിരെയുള്ളത്.റംഷാദ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട…

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചുകാരിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര എംസി റോഡിൽ ആയിരുന്നു സംഭവം. റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്ക്…

പരിസ്ഥിതി ദിനാചരണം നടത്തി

നരിക്കുനി: നെടിയനാട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനാചരണം സമുചിതമായി ആഘോഷിച്ചു, പ്രഭാത അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. HM വഹീദ ടീച്ചർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഇഖ്‌ബാൽ മാസ്റ്റർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന്…

error: Content is protected !!