കോഴിക്കോട്: നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയ യുവാവിനെ പോലീസ് കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി റംഷാദ് (36) എന്നയാളെയാണ് 6 മാസത്തേക്ക് കാപ്പചുമത്തി നാടുകടത്തിയത്. കൂരാച്ചുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളാണ് യുവാവിനെതിരെയുള്ളത്.റംഷാദ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പൊതുജനത്തിന് തീരാ തലവേദന സൃഷ്ടിക്കുന്നതിനാലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ് ഐ.പി.എസ്സിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് ആറുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!