തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ താത്കാലിക ജോലി. സ്വിഫ്റ്റ് ബസിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. പത്താം ക്ലാസ് ആണ് മിനിമം യോഗ്യതം. മുപ്പതില്‍ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം ആവശ്യമാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 20,000 രൂപ മുതല്‍ 25,000 രൂപ വരെ ശമ്പളം ലഭിക്കും.വിശദമായി അറിയാം55 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ക്ക് എംവി ആക്ട് 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടായിരിക്കണം. മാത്രമല്ല മോട്ടോർ വെഹിക്കിൾ 1988 പ്രകാരമുള്ള കണ്ടക്ടര്‍ ലൈസന്‍സും വേണം. അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക്-https://cmd.kerala.gov.in/recruitment/recruitment-for-selection-to-driver-cum-conductor-in-ksrtc-swift-ltd-2/

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!