നരിക്കുനി: നെടിയനാട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി ദിനാചരണം സമുചിതമായി ആഘോഷിച്ചു, പ്രഭാത അസംബ്ലിയോടെ പരിപാടികൾക്ക് തുടക്കമായി. HM വഹീദ ടീച്ചർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഇഖ്‌ബാൽ മാസ്റ്റർ കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് മാവിൻ തൈ നട്ടു.പരിസ്ഥിതി ദിന സന്ദേശം നൽകുന്ന പ്ലക്കാർഡുകളേന്തി കുട്ടികൾ റാലി നടത്തി, തുടർന്ന് പരിസ്ഥിതി ദിന ക്വിസ് മത്സരം, മാഗസിൻ നിർമ്മാണം, ചിത്രരചന മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!