Month: March 2024

ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ തീരുമാനം; കാസർകോട് നിന്നും പ്രത്യേക സംഘം എത്തും

കണ്ണൂര്‍: ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ തീരുമാനം. ഇതിനായി കാസർകോട് നിന്നും പ്രത്യേക സംഘം എത്തും. കടുവ ജനവാസമേഖലയില്‍ തുടരുകയാണ്.കടുവ ജനവാസമേഖലയിലെ ഒരു കൃഷിത്തോട്ടത്തില്‍ കിടക്കുകയാണ്. നാലുഭാഗത്തും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. കടുവ അവശനാണെന്നാണ് നിഗമനം. കാസര്‍കോട്ടുനിന്നുമെത്തുന്ന പ്രത്യേക…

വന്ദേഭാരത് ട്രെയിൻ ഇടിച്ച് റിട്ട. അധ്യാപകന് ദാരുണാന്ത്യം

പാലക്കാട്: വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികൻ മരിച്ചു. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മുതുതല എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍ നമ്പൂതിരി.

മക്കാ അന്താരാഷ്ട്ര സമ്മേളനം ഡോ.ഹുസൈൻ മടവൂർ പങ്കെടുക്കും

ലോക മുസ്ലിം സംഘടനയായ മക്കയിലെമുസ്ലിം വേൾഡ് ലീഗ് (റാബിത്വതുൽ ആലമിൽ ഇസ് ലാമി) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഇന്നും നാളെയും (,ഞായർ, തിങ്കൾ ) മക്കയിൽ നടക്കും. ഇസ്ലാമിലെ വിവിധ അഭിപ്രായ ധാരകൾക്കിടയിൽ സഹകരണത്തിൻ്റെ പാത കെട്ടിപ്പടുക്കുക എന്നതാണ് സമ്മേളന പ്രമേയം.ഇസ്ലാമിക…

തിരഞ്ഞെടുപ്പ്; ആയുധം കൈവശം വയ്ക്കുന്നതിനും കൊണ്ടുനടക്കുന്നതും നിരോധനം; തിരുവനന്തപുരം കളക്ടർ ഉത്തരവ്

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ലൈസൻസുള്ള വ്യക്തികൾ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ് ആണ് ആയുധം കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധനം ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനമെന്നും ജില്ലാ കളക്ടർ അറിയിച്ചു.2024…

യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

മലപ്പുറം: വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്. ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെ രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചങ്ങരംകുളം പൊലീസിന്‍റെ…

ഓമശ്ശേരി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക അബൂബക്കർ ഹാജിയുടെ മകൻ ശംസുദ്ധീൻ (43) സൗദിയിലെ ജിസാനിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിൽ നിന്നും ബിസിനസ്സ് ആവശ്യാർത്ഥം ജിസാനിൽ പോയതായിരുന്നു.പൊതു രംഗങ്ങളില്‍ നിറ സാനിധ്യമായിരുന്നു ശംസുദ്ധീൻ. ഭാര്യ:-ആയിശ കളരാന്തിരി.മക്കൾ: മസിൻഅഹമ്മദ്,ഹസ്സ ഫാത്തിമ,ജസ ഫാത്തിമ,അസ് വാൻ.മാതാവ്:- പാത്തുമ്മ…

ട്രെക്കിങ്ങിനിടെ തേനീച്ചക്കൂട്ടം ഇളകി; പല ദിക്കുകളിൽ ഓടിയവർ ഒന്നിച്ചപ്പോൾ ഒരാളെ കണ്ടില്ല; യുവാവ് 300 അടി താഴ്ചയില്‍ മരിച്ചനിലയില്‍

ഊട്ടി: ട്രെക്കിങ്ങിന് പോയ സംഘത്തിലെ യുവാവ് 300 അടി താഴ്ചയുള്ള കൊക്കയിൽ മരിച്ചനിലയിൽ. കൂനൂരിനടുത്ത് കൊലകൊമ്പയിൽ സെങ്കുട്ടുവരായൻ മലയിൽ ആണ് സംഭവം. ഈ വനമേഖലയിൽ ട്രെക്കിങ്ങ് നിരോധിച്ചിട്ടുള്ളതാണ്. ദിണ്ടിക്കൽ നത്തംഗോപാൽപട്ടി സ്വദേശി പ്രവീൺകുമാറിനെയാണ്‌ (27) മരിച്ചനിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകുന്നേരമാണ് 10 യുവാക്കൾ…

മക്കൾ തമ്മിലുണ്ടായ കയ്യങ്കാളിക്കിടെ പി താവ് കുഴഞ്ഞു വീണ്മ രിച്ചു

തിരുവനന്തപുരം: മക്കൾ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. വെഞ്ഞാറമൂട് അമ്പലംമുക്ക് ഗാന്ധിനഗർ സുനിതഭവനിൽ സുധാകരൻ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി മക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് സുധാകരൻ കുഴഞ്ഞുവീണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച…

ലോക്സഭ തെരഞ്ഞെടുപ്പിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരാകാം; അവസരം ആർക്കൊക്കെ?

തിരുവനന്തപുരം: തിയതി പ്രഖ്യാപിച്ച് രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ-സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും, സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുമാർക്കും ആണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകരുടെ താമസപരിധിയിലുള്ള പോലീസ് സ്റ്റേഷനിലാണ്…

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സമസ്ത

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണമെന്ന ആവശ്യവുമായി സമസ്ത രം​ഗത്ത്. ഏപ്രിൽ 26-ന് നടത്താൻ നിശ്ചയിച്ച ലോക്‌സഭ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്…

error: Content is protected !!