കണ്ണൂര്‍: ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാൻ തീരുമാനം. ഇതിനായി കാസർകോട് നിന്നും പ്രത്യേക സംഘം എത്തും. കടുവ ജനവാസമേഖലയില്‍ തുടരുകയാണ്.കടുവ ജനവാസമേഖലയിലെ ഒരു കൃഷിത്തോട്ടത്തില്‍ കിടക്കുകയാണ്. നാലുഭാഗത്തും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. കടുവ അവശനാണെന്നാണ് നിഗമനം. കാസര്‍കോട്ടുനിന്നുമെത്തുന്ന പ്രത്യേക സംഘം ആരോഗ്യ സ്ഥിതി ഉള്‍പ്പെടെ വിലയിരുത്തി കടുവയെ പിടികൂടുമെന്നാണ് വിവരം. അവശനായ കടുവയാണെങ്കില്‍ ജീവഹാനിയുണ്ടാകാതിരിക്കാന്‍ മയക്കുവെടി വയ്ക്കാതെ പിടികൂടാനും സാധ്യതയുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!