തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ലൈസൻസുള്ള വ്യക്തികൾ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ് ആണ് ആയുധം കൈവശം വെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധനം ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനമെന്നും ജില്ലാ കളക്ടർ അറിയിച്ചു.2024 പൊതുതെരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആരെങ്കിലും ആയുധം കൈവശം വെച്ചാൽ ക്രിമിനൽ ചട്ടം 1973 സെക്ഷൻ 144 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് നടപടികൾ സ്വീകരിക്കുന്നതാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!