Month: January 2024

വൻകുടൽ കാൻസർ ബാധ വർധിക്കുന്നു; ഈ ലക്ഷണങ്ങൾ നിസ്സാരമായി കാണരുതേ…

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിൽ വൻകുടൽ കാൻസർ ബാധ വർധിക്കുന്നെന്ന് റിപ്പോർട്ട്. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുമ്പ് 50 വയസ്സുകാരിലാണ് വൻകുടൽ കാൻസർ സാധ്യത കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇപ്പോൾ 31- 40 വയസുള്ളവരിലാണ് ഇത് വൻതോതിൽ…

ഒമാനിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

മസ്‌കറ്റ്: ഒമാനിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കണിയംകണ്ടി ലുക്മാൻ (24) ആണ് ഖാബൂറ ഹിജാരിയിലെ താമസസ്ഥലത്ത് മരിച്ചത്. ഹിജാരിയിൽ കോഫിഷോപ്പ് നടത്തിവരികയായിരുന്നു. ആർഒപി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി അമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ…

കരടിയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം; ഒളിച്ചിരുന്ന കുറ്റികാട്ടിൽ നിന്നു പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു

കൽപ്പറ്റ: വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കരടിയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം തുടരുന്നു. തരുവണ കരിങ്ങാരിയിലെ നെൽപ്പാടത്തിനടുത്ത് ഒളിച്ചിരുന്ന കരടിയെ കുറ്റിക്കാട്ടിൽ നിന്നു പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു. ഇവിടെ നിന്ന് തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനായി…

സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരൻ ജീവനൊടുക്കി

കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരൻ ജീവനൊടുക്കി. ചക്കിട്ടപ്പാറ പഞ്ചാത്ത് മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ–77) ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അയൽവാസികളാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടത്. പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജോസഫ്…

ഭര്‍തൃവീട്ടില്‍ യുവതിയെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ

പുത്തൂര്‍: തൃശ്ശൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു…

ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിൽ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്. പുതിയതായി അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് വോട്ടർ പട്ടികയിൽ…

കാമുകനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ നൽകിയ ഹർജി കോടതി മാറ്റി

കൊച്ചി: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ നൽകിയ ഹർജി ഫെബ്രുവരി ഒന്നിന് പരിഗണിക്കാൻ മാറ്റി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മയടക്കമുള്ള പ്രതികൾ ഹർജി നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ്…

ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം

തൃശൂര്‍: അതിരപ്പള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരന് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വൈ വില്‍സനാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.അതിരപ്പള്ളി മേഖലയില്‍ ഗതാത നിയന്ത്രണം ഉള്ളതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നടത്തുന്നില്ല. സഹപ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക്…

അന്നക്കുട്ടിയ്ക്ക് പകരം വളർത്തുനായയെ നോക്കാൻ പോയ മക്കൾക്കെതിരെ കേസ്; സസ്പെൻഷൻ ഉൾപ്പെടെ കടുത്ത നടപടികൾക്കും സാധ്യത

ഇടുക്കി: മക്കൾ ഉപേക്ഷിച്ചുപോയ അന്നക്കുട്ടി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു എന്ന എഴുപത്തിയാറുകാരിയുടെ മരണത്തിലാണ് മക്കൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്നക്കുട്ടി മരിച്ചത്. മകൻ സജിമോൻ,…

ചോദ്യപേപ്പറിന് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കി. ഒരു വിദ്യാർത്ഥി പത്തു രൂപ വീതം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ പറയുന്നത്. ഇത്തരത്തിൽ ആദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്.എസ്‌സി- എസ്ടി, ഒഇസി…

error: Content is protected !!