കൊച്ചി: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ നൽകിയ ഹർജി ഫെബ്രുവരി ഒന്നിന് പരിഗണിക്കാൻ മാറ്റി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മയടക്കമുള്ള പ്രതികൾ ഹർജി നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നാണ് വാദം. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവും പോലീസിന്റെ റിപ്പോർട്ടും നടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!