Month: January 2024

യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ച കേസ്; മദ്യലഹരിയിൽ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് തെളിഞ്ഞു, അറസ്റ്റ്

കോഴിക്കോട് യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ച കേസിൽ വഴിത്തിരിവ്. തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ്ആണ് മരിച്ചത്. ഇയാളെ സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കേസിൽ സുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ അരുൺ മജീദിനെ ടെറസിൽ നിന്നും തള്ളിയിട്ടതാണെന്ന് തെളിഞ്ഞു.…

ഇന്നലെ സംസ്ഥാനത്ത് കൊവിഡ് സ്ഥീരികരിച്ചത് 227 പേര്‍ക്ക്; ഒരു മരണം

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 227 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥീരികരിച്ചത് 760 പേർക്കാണ്. രാജ്യത്താകെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.കേരളത്തിന് പുറമെ കര്‍ണാടകയിലാണ് കൊവിഡ് ബാധിച്ച്…

യുവാവിനെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കോഴിക്കോട്: ലഹരിക്കടത്തിൽ പിടിയിലായ വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കോഴിക്കോട് ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചു. താമരശ്ശേരി അമ്പായത്തോട് മീനംകുളത്തുചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷനെ (36) ആണ് ആറു മാസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തത്.…

ഷഹാനയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിപിഒ നവാസിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് സസ്പെൻഷൻ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നവാസ്.തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് ഷഹാന ആണ് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം…

ആന്ധ്രയിൽ വൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: വൈഎസ്ആർ തെലങ്കാന പാർട്ടി കോൺ​ഗ്രസിൽ ലയിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപക പ്രസിഡന്റ് വൈ.എസ്.ശർമിളയെ കോൺ​ഗ്രസിലേക്ക് സ്വീകരിച്ചു. എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർഥ…

മുൻ എംഎൽഎ ജോര്‍ജ് എം തോമസിനെതിരെ ലാൻഡ്ബോര്‍ഡ് റിപ്പോർട്ട്

കോഴിക്കോട്: സർക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മറിച്ച് വിറ്റതായി മുൻ എംഎൽഎയ്ക്കെതിരെ ലാൻഡ് ബോർഡി​ന്റെ റിപ്പോർട്ട്. തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന ജോർജ് എം തോമസിന് എതിരെയാണ് റിപ്പോർട്ട്.പിതാവിൻ്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയത്തോടെ 2001ൽ…

ദുബായിൽ ഫ്ലൈ എമിറേറ്റ്സിൽ ഉദ്യോ​ഗസ്ഥയായത് കഠിനാധ്വാനത്തിലൂടെ; രാധാകൃഷ്ണനെ വിവാഹം കഴിച്ചത് രണ്ടുവർഷം ഒരുമിച്ച് താമസിച്ച ശേഷം; താലികെട്ടി ഒരുമാസം കഴിഞ്ഞതോടെ ആത്മഹത്യയും

പെരുവെമ്പ്: പെരുവെമ്പിൽ നവവധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ടുവർഷത്തോളം ഒരുമിച്ച് താമസിച്ച ശേഷമാണ് പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തിൽ നർമദ (28) കഴിഞ്ഞ മാസം കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തത് എന്തിനെന്ന…

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും; മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും

കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. ഇവിലെ പത്തുമണിക്ക് കൊല്ലം ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും നൃത്ത ശിൽപ്പവും അവതരിപ്പിക്കും.14 ജില്ലകളിൽ നിന്നായി…

വന്യമൃഗത്തെ വേട്ടയാടി കറിവച്ചു ഭക്ഷിച്ചു, ഇറച്ചി കടത്തി; അതിഥികളും ജീവനക്കാരും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

ഇടുക്കിയിൽ വന്യമൃഗത്തെ വേട്ടയാടി കറിവച്ച് ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്. ശാന്തൻപാറയിലെ ജി എ പ്ലാന്റേഷനിൽ അതിഥികളായി എത്തിയവരും ജീവനക്കാരുമാണ് പിടിയിലായത്. ഏഴുപേരാണ് പിടിയിലായത്. ഈ സംഘം കാടിനകത്ത് കയറുന്നത് കണ്ടതിന് പിന്നാലെയുണ്ടായ സംശയത്തിലാണ് പ്രതികൾ…

വിവാഹം നടന്നത് രണ്ടു മാസം മുൻപ്; കാസർകോട് യുവതി പുഴയിൽ മരിച്ച നിലയിൽ

ഉദുമ: കാസർകോട് ജില്ലയിൽ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകൾ വി.എസ്. തഫ്സീന(27)യാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. രണ്ടു മാസം മുമ്പാണ് തഫ്സീനയുടെ വിവാഹം കഴിഞ്ഞത്.ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പിൽ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍…

error: Content is protected !!