കോഴിക്കോട്: സർക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മറിച്ച് വിറ്റതായി മുൻ എംഎൽഎയ്ക്കെതിരെ ലാൻഡ് ബോർഡി​ന്റെ റിപ്പോർട്ട്. തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന ജോർജ് എം തോമസിന് എതിരെയാണ് റിപ്പോർട്ട്.പിതാവിൻ്റെ മിച്ചഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് ബോർഡ് നടപടി തുടങ്ങിയത്തോടെ 2001ൽ അഗസ്റ്റിൻ എന്നയാൾക്ക് ഭൂമി കൈമാറി. പിന്നീട് 2022 ൽ ഇതേ ഭൂമി ഭാര്യയുടെ പേരിൽ ജോർജ് എം തോമസ് തിരിച്ച് വാങ്ങുകയായിരുന്നു. ഇതേ ഭൂമിയിൽ പുതിയ വീട് നിർമിക്കുകയും ചെയ്തു. കോടതിയെ കബളിപ്പിക്കാനുള്ള നീക്കമാണ് ജോർജ് നടത്തിയതെന്ന് കേസിലെ പരാതിക്കാരനായ സൈദലവി പറയുന്നു.ജോർജ് എം തോമസിന്റെ ഭൂമി തട്ടിപ്പിനെ കുറിച്ച് 2018 ൽ വാർത്ത പുറത്തു വന്നിരുന്നു. അന്ന് ജോർജ് ആരോപണം നിഷേധിക്കുകയായിരുന്നു. 16 ഏക്കറിൽ ഏറെ മിച്ച ഭൂമി ജോർജ് കൈവശം വെച്ച് എന്നായിരുന്നു പരാതി. കേസിൽ രാശ്ടീയ സ്വാധീനം കാരണം നടപടി നീണ്ടു പോയതായി ആക്ഷേപം ഉണ്ട്. തട്ടിപ്പിന് ഉദ്യോഗസ്ഥർ കൂട്ട് നിന്ന് എന്ന് കാണിച് പരാതിക്കാരൻ ലാൻഡ് ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. പാർട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരിൽ ജോർജിനെ 2023 ൽ സിപിഎം പാർട്ടിയിൽ നിന്നും വിവിധ സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!