കോഴിക്കോട് യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ച കേസിൽ വഴിത്തിരിവ്. തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ്ആണ് മരിച്ചത്. ഇയാളെ സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കേസിൽ സുഹൃത്ത് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ അരുൺ മജീദിനെ ടെറസിൽ നിന്നും തള്ളിയിട്ടതാണെന്ന് തെളിഞ്ഞു. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!