കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. ഇവിലെ പത്തുമണിക്ക് കൊല്ലം ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും നൃത്ത ശിൽപ്പവും അവതരിപ്പിക്കും.14 ജില്ലകളിൽ നിന്നായി 14,000ലേറെ കൗമാര പ്രതിഭകളാണ് കലാമേളയിൽ‌ മാറ്റുരയ്ക്കുക. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!