Month: December 2023

നെയ്മറിന്റെ കാലിലെ പരിക്ക് ​ഗുരുതരം; കോപ്പ അമേരിക്കയിൽ കളിക്കാൻ താരത്തിനാകില്ലെന്ന് ഡോക്ടർ

റിയോ ഡി ജനൈറോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് അടുത്ത വർഷത്തെ കോപ്പ അമേരിക്കയിൽ കളിക്കാനാകില്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ. നെയ്മറിന്റെ കാൽമുട്ടിലെ പരിക്ക് ​ഗുരുതരമാണെന്നും ഡോക്ടർ വ്യക്തമാക്കി. ഒക്ടോബർ 17-ന് യുറഗ്വായുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന്റെ…

നവകേരള സദസ്സ് തലസ്ഥാനത്തേക്ക്; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്; 564 പോലീസ് സ്റ്റേഷനുകളിലേക്ക് ഇന്ന് മാർച്ച്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ നവകേരള സദസ്സ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്നവസാനിക്കും. ഇരവിപുരം മണ്ഡലത്തിലെ ഇന്നത്തെ ആദ്യ പരിപാടിക്ക് മുൻപ് മന്ത്രിസഭ യോഗം ചേരും. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ്…

സംസ്ഥാനത്ത് കോവിഡ് വർധന; കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന്; സാഹചര്യം നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വർധനയിൽ കേന്ദ്രമന്ത്രി വിളിച്ച് ചേർത്ത യോഗം ഇന്ന്. വൈറസ് വ്യാപനം നിയന്ത്രണവിധേയം എന്ന് കേരളം കേന്ദ്രത്തെ അറിയിക്കും. ആരോഗ്യമന്ത്രി കേരളത്തിലെ സാഹചര്യം വിശദീകരിക്കും. കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് കേരളം. ഒമിക്രോൺ വകഭേദം റിപ്പോർട്ട്…

സഹോദരിയെ കൊന്ന് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ടെന്ന് പരാതി; രണ്ടര മണിക്കൂറോളം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തെരഞ്ഞിട്ടും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല

കല്പറ്റ: വർഷങ്ങൾക്കു മുൻപു കാണാതായ ആളെ സഹോദരൻ കൊന്നു കുഴിച്ചു മൂടിയെന്ന് പരാതി. തലപ്പുഴ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിലാണു സഹോദരി ബീനയുടെ വെളിപ്പെടുത്തൽ. 2005ലാണ് ഷൈനിയെ കാണാതായത്. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ ഷൈനിയെ കൊലപ്പെടുത്തി വിടിന് സമീപത്തെ തെങ്ങിൻചുവട്ടിൽ…

സ്വത്ത് എഴുതിവാങ്ങിയ ശേഷം അമ്മയേയും സഹോദരിയേയും ഉപേക്ഷിച്ചു; സജിയ്ക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വത്ത് എഴുതിവാങ്ങിയ ശേഷം അമ്മയേയും സഹോദരിയേയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷൻ ആണ് ഉത്തരവിട്ടത്. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്‍റെ നടപടി.ഒന്നര ഏക്കർ ഭൂമി എഴുതി വാങ്ങിയ ശേഷമാണ് സജി ജോസഫ് അമ്മയേയും…

മല്ലികാർജുൻ ഖർ​ഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം; ഇന്ത്യ മുന്നണി യോഗത്തിൽ മമതയും കെജരിവാളും

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർ​ഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ മുന്നണി ഇന്ത്യ. ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയാണ് ആവശ്യമുന്നയിച്ചത്. ഈ നിർദേശത്തെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ…

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; എസ്എഫ്ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; കേരള വർമ്മ കോളേജിൽ മൂന്ന് പേര്‍ക്ക് പരിക്ക്

തൃശ്ശൂർ: ശ്രീ കേരള വർമ്മ കോളേജിൽ എസ്എഫ്ഐ- കെഎസ് യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. പ്രവർത്തകരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് എസ്.എഫ്.ഐ പറയുന്നത്.എന്നാൽ കേരള വർമയിലെ കെ.എസ്.യുവിന്റെ…

സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നത്’; എസ്എഫ്ഐ ബാനർ ഉടൻ നീക്കണമെന്ന് വൈസ് ചാൻസിലർ

ഗവർണ്ണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനർ ഉടൻ നീക്കണമെന്ന് വൈസ് ചാൻസിലർ വി.സി മോഹനൻ കുന്നുമ്മൽ. ബാനർ സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.ഇതുസംബന്ധിച്ച് രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി. സർവകലാശാല കാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക…

അഞ്ചുമാസമായി വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ല; സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മറിയക്കുട്ടി

കൊച്ചി: അടിമാലി സ്വദേശിനി മറിയക്കുട്ടി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷനാണ് അഞ്ചുമാസമായി മുടങ്ങിയത്. ഇത് ചോദ്യം ചെയ്താണ് മറിയക്കുട്ടി ഹര്‍ജി നല്‍കിയത്. പുതുവത്സരത്തിന് മുൻപ് പെൻഷൻ കുടിശ്ശിക ലഭിക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നാണ് ഹര്‍ജിയില്‍ മറിയക്കുട്ടി…

താനൂരിൽ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത് മുൻഭാര്യയെയും മാതാപിതാക്കളെയും; പ്രതി പൊലീസില്‍ കീഴടങ്ങി

മലപ്പുറം: താനൂരിൽ മുൻഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്താൻ ശ്രമം. പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. താനാളൂർ കെ പുരം പൊന്നാട്ടിൽ പ്രദീപ്(38) ആണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മുൻ ഭാര്യ മൂലക്കൽ സ്വദേശിനി രേഷ്മ(30), പിതാവ് വേണു…

error: Content is protected !!