മലപ്പുറം: താനൂരിൽ മുൻഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്താൻ ശ്രമം. പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. താനാളൂർ കെ പുരം പൊന്നാട്ടിൽ പ്രദീപ്(38) ആണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മുൻ ഭാര്യ മൂലക്കൽ സ്വദേശിനി രേഷ്മ(30), പിതാവ് വേണു (55), അമ്മ ജയ (50) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.