റിയോ ഡി ജനൈറോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് അടുത്ത വർഷത്തെ കോപ്പ അമേരിക്കയിൽ കളിക്കാനാകില്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ. നെയ്മറിന്റെ കാൽമുട്ടിലെ പരിക്ക് ​ഗുരുതരമാണെന്നും ഡോക്ടർ വ്യക്തമാക്കി. ഒക്ടോബർ 17-ന് യുറഗ്വായുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന്റെ കാൽമുട്ടിൽ പരിക്കേറ്റത്.2024 ജൂൺ 20-നാണ് കോപ്പ അമേരിക്ക ആരംഭിക്കുക. ജൂലായ് 14-നാണ് ഫൈനൽ. അതേസമയം അടുത്തവർഷം ഓഗസ്റ്റിൽ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഡോക്ടർ പ്രതീക്ഷ പ്രകടിപ്പിച്ചു. കാൽമുട്ട് ലിഗമെന്റ് ശസ്ത്രക്രിയ കഴിഞ്ഞാൽ സാധാരണമായി സുഖപ്പെടാൻ ഒൻപത് മാസമെടുക്കും. ക്ഷമ വേണം. ജീവശാസ്ത്രപരമായ ആ സമയത്തെ ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. ലിഗമെന്റ് ശരിയാവാൻ എടുക്കുന്ന സമയമാണത്. അതിനു മുൻപുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നത് അപക്വമാണെന്നും ഡോക്ടർ പറഞ്ഞു.ബ്രസീലിനുവേണ്ടി 129 മത്സരങ്ങളിൽനിന്നായി 79 ഗോളുകൾ നെയ്മർ നേടിയിട്ടുണ്ട്. 31-കാരനായ താരം നിലവിൽ സൗദി പ്രോ ലീഗ് ക്ലബായ അൽഹിലാലിലാണ് കളിക്കുന്നത്. നേരത്തേ പി.എസ്.ജി.ക്കുവേണ്ടി കളിച്ച താരത്തെ ഏതാണ്ട് 819 കോടി രൂപയ്ക്കാണ് സൗദി ക്ലബ് സ്വന്തമാക്കിയത്. പരിക്കേൽക്കുന്നതിനുമുൻപ് അൽ ഹിലാലിനുവേണ്ടി അഞ്ച് മത്സരങ്ങളിൽമാത്രമാണ് താരം ഇറങ്ങിയത്. ഒരു ഗോളും നേടി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!