Month: November 2023

വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവം; നാടുകാണി ചുരത്തില്‍ നിന്നും മൃതദേഹം കണ്ടെത്തി

കോഴിക്കോട്: നാടുകാണി ചുരത്തിൽ നിന്നും സൈനബയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) യുടെ മൃതദേഹമാണ് പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഇവരുടെ സുഹൃത്ത് മലപ്പുറം സ്വദേശിയായ സമദിനെ (52) കോഴിക്കോട് കസബ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യ…

കോട്ടയത്ത് ജീവനൊടുക്കിയ ബിനുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

മീനടം: ഗൃഹനാഥനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. വായ്പയെടുത്തു ബിനു മൊബൈൽ ഫോൺ വാങ്ങിയിരുന്നു. ഇതിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മീനടം വട്ടുകളത്തിൽ…

പുലി എത്തിയത് കോഴിയെ പിടിക്കാൻ; പീന്നീട് നടന്നത് അപൂര്‍വവും അസാധാരണവുമായ സംഭവം

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മൂപ്പൈനാടിൽ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. നിരവധി കോഴികളെ വളര്‍ത്തുന്ന വലിയ കൂട്ടിലാണ് പുലി കയറിയത്. കൂടിനുള്ളില്‍നിന്നും ശബ്ദംകേട്ടാണ് ഹംസ വീടിന് പുറത്തിറങ്ങി നോക്കിയത്.…

ആട് വീട്ടുവളപ്പിൽ കയറിയതിന് അമ്മയെയും മകനെയും മർദിച്ച സംഭവം; വിമുക്ത ഭടൻ അറസ്റ്റിൽ

പിറവം: വീട്ടിൽ ആടുകയറിയതിന് അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. പാമ്പാക്കുട സ്വദേശി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അയൽവാസി പ്രിയ മധുവാണ് രാധാകൃഷ്‌ണനെതിരെ പരാതി നൽകിയിരിക്കുന്നത്.പിറവം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ…

കോഴിക്കോട് നിന്ന് കാണാതായ സൈനബയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തി​ന്റെ വെളിപ്പെടുത്തൽ

കോഴിക്കോട്: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടുനിന്നും കാണാതായ സ്ത്രീ കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയതായി പ്രതിയെന്നു സംശയിക്കുന്ന ആളാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിത്. കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മയായ സൈനബയെയാണ് കൊല്ലപ്പെടുത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണം തട്ടിയെടുക്കാനായി കൊലപ്പെടുത്തിയെന്നാണ്…

ഗാസയിൽ പ്രവർത്തനം നിലച്ചത് ഏറ്റവും വലിയ ആശുപത്രിയുടെത്; ഇന്‍ക്യുബേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം മരിച്ചത് മൂന്ന് നവജാതശിശുക്കൾ

തെല്‍ അവിവ്: ​ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ശിഫയുടെ പ്രവർത്തനം നിലച്ചു. ഹമാസ് നിയന്ത്രിത മേഖലയുടെ വടക്കൻ ഭാഗത്ത് ഇസ്രയേലി ആക്രമണം രൂക്ഷമായതോടെയാണ് ആശുപത്രിയുടെ പ്രവർത്തനം നിലച്ചത്. ലോകാരോഗ്യ സംഘടന തലവന്‍ മരണനിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞായറാഴ്ച അറിയിച്ചിരുന്നു. വൈദ്യുതിയില്ലാത്തതുമൂലം ഇന്‍ക്യുബേറ്ററുകള്‍…

നവകേരള സദസിന് ആളുകളെ എത്തിക്കാൻ സൗജന്യമായി സ്വകാര്യ ബസുകൾ വിട്ടുനൽകണമെന്ന് എംവിഡി; വാടക നല്‍കാതെ ബസ് വിട്ടുനല്‍കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍

കോഴിക്കോട്: നിയോജക മണ്ഡലങ്ങൾ തോറുമുളള സർക്കാരിന്റെ നവകേരള സദസിന് സ്വകാര്യ ബസുകള്‍ സൗജന്യമായി വിട്ടുനല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ബസുടമകള്‍. പരിപാടിയ്ക്കായി ആളുകളെ എത്തിക്കാൻ ബസുകള്‍ വിട്ടുനല്‍കണമെന്ന് ഉടമകളോട് ആവശ്യപ്പെടുന്നു എന്നാണ് പരാതി. വാടക നല്‍കാതെ ബസ്…

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: മുഖ്യമന്ത്രിക്ക് നിര്‍ണായകം, ലോകായുക്ത വിധി ഇന്ന്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ഇന്ന് ലോകായുക്ത വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കിയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി…

പക്ഷാഘാതം ബാധിച്ച് മാതാവ് മരിച്ച സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, മകൻ അറസ്റ്റിൽ

കൊട്ടാരക്കര: പക്ഷാഘാതം ബാധിച്ച് അമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ മകൻ സ​തീഷി​ (37) നെ പൊലീസ്​ അറസ്റ്റ് ചെയ്തു.പവിത്രേശ്വരം ചെറുപൊയ്ക കോരായ്ക്കോട് സതീഷ് ഭവനത്തിൽ പത്മിനിയമ്മ (61) ആണ്​ വെള്ളിയാഴ്ച…

ദീപാവലി ആഘോഷം പൊടിപ്പൊടിച്ചു; ഇന്ത്യ നെതർലൻഡ്സിനെ പൊട്ടിച്ചത് 160 റൺസിന്, ഇനി സെമി

ബംഗളൂരു: ലോകകപ്പ് ലീഗ് റൗണ്ടിലെ ഒമ്പതിൽ ഒമ്പതും നേടി ഇന്ത്യ. ഇത്തവണത്തെ ദീപാവലി ആഘോഷം പൊടിപ്പൊടിച്ചു. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പത് ജയങ്ങള്‍ സ്വന്തമാക്കുന്നത്.ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി…

error: Content is protected !!