കോഴിക്കോട്: കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടുനിന്നും കാണാതായ സ്ത്രീ കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയതായി പ്രതിയെന്നു സംശയിക്കുന്ന ആളാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിത്. കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മയായ സൈനബയെയാണ് കൊല്ലപ്പെടുത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണം തട്ടിയെടുക്കാനായി കൊലപ്പെടുത്തിയെന്നാണ് പ്രതിയായ യുവാവിന്റെ മൊഴി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.കാറിൽവച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. സൈനബയുടെ സുഹൃത്തായ യുവാവാണ് കുറ്റം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നാണ് വിവരം.അതേസമയം, മൃതദേഹം ലഭിച്ചാൽ മാത്രമേ കൊലപാതകമെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊഴിപ്രകാരം മൃതദേഹം കണ്ടെത്തുന്നതിനായി പൊലീസ് സംഘം ഗൂഡല്ലൂരിലേക്കു തിരിച്ചു.