Month: November 2023

ബാലുശ്ശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു; അറുപതുകാരിയെ ബൈക്കിടിച്ചത് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ

കോഴിക്കോട്: ബാലുശ്ശേരിയിൽ വാഹനാപകടത്തിൽ കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മോട്ടോർ സൈക്കിൾ ഇടിച്ച് ഇന്ദിര എന്ന 60കാരിയാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകും വഴിയാണ് സംഭവം. കരുമല ബാങ്കിന് സമീപം എകരൂൽ ഭാഗത്ത്…

ഡ്രൈവിംഗ് ടെസ്റ്റ് കടമ്പ കടക്കാൻ ശിഷ്യർക്ക് ആശാന്റെ കുറുക്കുവഴി; എല്ലാവരും പാസാകാൻ തുടങ്ങിയത് സംശയത്തിനിടയാക്കി; ഒടുവിൽ പിടി വീണു, പണിയും കിട്ടി

എറണാകുളം: ആലുവയിൽ ഡ്രൈവിംഗ് ടെസ്റ്റ് എളുപ്പത്തിൽ പാസാകാൻ ഉദ്യോഗാർത്ഥികൾക്ക് കുറുക്കുവഴിയുമായെത്തിയ ഡ്രൈംവിംഗ് സ്കൂളിനെതിരെ നടപടി. ഉദ്യോഗാർത്ഥികള്‍ ‘എച്ച്’ എടുക്കുമ്പോള്‍ കാറിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ച സൗണ്ട് ബോക്സിലൂടെ നിർദേശങ്ങൾ നൽകുന്നതായിരുന്നു കുറുക്കുവഴി.ശിഷ്യർ കാറിൽ ടെസ്റ്റിന് ഗ്രൌണ്ടില്‍ എത്തുമ്പോള്‍ ആശാന്‍ പുറത്ത് കാത്ത് നിൽക്കും.…

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ ദൃക്സാക്ഷികളെ ചൊല്ലി വിവാദം; അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി യൂത്ത് കോൺഗ്രസ്; ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി

കൊല്ലം: ഓയൂർ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി ആരോപണം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്‍കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളം ഡിവൈഎഫ്ഐ…

എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിനു ദാരുണാന്ത്യം

കോഴിക്കോട്: ട്രെയിൻ തട്ടി യുവാവിനു ദാരുണാന്ത്യം. എലത്തൂരിൽ ഇന്നലെ രാത്രി 11 മണിയോടെ വെങ്ങാലി ഓവര്‍ ബ്രിഡ്ജിനടുത്താണ് അപകടമുണ്ടായത്. കണ്ടംകുളങ്ങര സുബിജിത്ത് (34) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്, സർക്കാരിന് കനത്ത തിരിച്ചടി

കണ്ണൂർ സര്‍വകലാശാല വി.സി. പുനര്‍നിയമനത്തിൽ സർക്കാരിന് കനത്ത തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു.സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി വീക്ഷിച്ചു. വിധി…

സന്നിധാനത്ത് ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാർ; കൺട്രോൾ റൂമിൽ നിരീക്ഷിക്കുന്നത് 72 ക്യാമറകളിലെ തത്സമയ ദൃശ്യങ്ങൾ; ശബരിമലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്*

പത്തനംതിട്ട: ശബരിമലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ തിക്കും തിരക്കും ഒഴിവാക്കാനുള്ള മുൻകരുതലിലാണ് പോലീസ്. ഇതിന്റെ ഭാഗമായി സന്നിധാനത്ത് പൊലീസും വിവിധ സേനാംഗങ്ങളും ഉൾപ്പടെ ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്.പുലർച്ചെ 3 മുതൽ 17 മണിക്കൂറാണ് തീത്ഥാടകർക്ക്…

കാഞ്ഞിരപ്പള്ളിയിൽ കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞു; ഒരുമണിക്കൂറിലേറെ ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ

കോട്ടയം: തടി ലോറി കാറിലേക്ക് ചരിഞ്ഞ് കാറിനടിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലാണ് സംഭവം. തടിലോറിയ്ക്കടിയിൽ കുടുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ കൊല്ലപ്പുരയിടത്തിൽ നജീബാണ് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപെട്ടത്.നജീബ് യാത്ര…

മുൻ കായികതാരം ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

കൊല്ലം: മുൻ കായികതാരമായ തെളിക്കോട് സ്വദേശി ഓംകാർനാഥ് (25) വാഹനാപകടത്തിൽ അന്തരിച്ചു. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറികയാണ് അപകടമുണ്ടായത്. ദേശീയ മെഡൽ ജേതാവും…

സംസ്ഥാനത്ത് വീണ്ടും ജാഗ്രത; കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ പരിശോധന ഉറപ്പാക്കണം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എന്നതിൽ വർദ്ധനവ് രേഖപ്പെടുത്തിയതോടെ ജില്ലകൾക്ക് പൊതുനിർദേശവുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് ഉയർന്നത്. ഈ പശ്ചാത്തലത്തിൽ കോവിഡ്…

നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ കണ്ണിൽ എൻസിസി കേഡറ്റിന്റെ കൈ തട്ടി; അസ്വസ്ഥനായി കസേരയിലിരുന്ന് പിണറായി വിജയൻ

മലപ്പുറം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തിൽ തട്ടി. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയാണ് എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടിയത്. ഇതോടെ അസ്വസ്ഥനായ മുഖ്യമന്ത്രി വീണ്ടും കസേരയിലിരുന്ന് കണ്ണട ഊരി…

error: Content is protected !!