കോഴിക്കോട്: ബാലുശ്ശേരിയിൽ വാഹനാപകടത്തിൽ കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മോട്ടോർ സൈക്കിൾ ഇടിച്ച് ഇന്ദിര എന്ന 60കാരിയാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകും വഴിയാണ് സംഭവം. കരുമല ബാങ്കിന് സമീപം എകരൂൽ ഭാഗത്ത് നിന്ന് വന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.