പത്തനംതിട്ട: ശബരിമലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ തിക്കും തിരക്കും ഒഴിവാക്കാനുള്ള മുൻകരുതലിലാണ് പോലീസ്. ഇതിന്റെ ഭാഗമായി സന്നിധാനത്ത് പൊലീസും വിവിധ സേനാംഗങ്ങളും ഉൾപ്പടെ ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്.പുലർച്ചെ 3 മുതൽ 17 മണിക്കൂറാണ് തീത്ഥാടകർക്ക് ദർശനത്തിന് അവസരം. ഇതിൽ ഏറ്റവും അധികം തിരക്കുള്ളത് പുലച്ചെയാണ്. ഈ സമയങ്ങളിൽ വലിയ നടപ്പന്തൽ പതിനെട്ടാം പടി, തിരുമുറ്റം മാളികപ്പുറം എന്നിവിടങ്ങിളിൽ തിക്കും തിരക്കുമാകും. ഈ സാഹചര്യത്തിൽ ഭക്തരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത് ഏഴ് ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് വിന്യാസം. 750 ഓളം പൊലീസുകാരണ് ഡ്യൂട്ടിയിലുള്ളത്. ഇതിന് പുറമെ കമാന്റോ, എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ സേനകളുമുണ്ട്. 72 ക്യാമറകളിലെ ദൃശ്യങ്ങൾ തത്സമയം കൺട്രോൾ റൂമിൽ നിരീക്ഷിക്കും.പമ്പയിൽ നിന്ന് കയറുന്ന തീത്ഥാടകർ, ദർശനം കഴിഞ്ഞ് മടങ്ങുന്നവർ, സന്നിധാനത്ത് വിരിവെക്കുന്നവർ എല്ലാവരുടെയും കൃത്യമായ കണക്കുകൾ വിലയിരുത്തിയാണ് പൊലീസ് സേവനം. ഓരോ സ്ഥലങ്ങളിലും കർശന സുരക്ഷ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും തിരക്ക് കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഴ പെയ്താൽ തീർത്ഥാടകർ ഓടി കയറുന്ന സ്ഥലങ്ങളിലും പ്രത്യേക നിരീക്ഷണം.ശബരിമല സന്നിധാനം ശുചിയാക്കി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നവരാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ. 1000 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. സന്നിധാനം 300, പമ്പ 210, നിലയ്ക്കല്‍ 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കുന്നുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാണ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!