വിവാഹങ്ങളുടെയും ഉത്സവങ്ങളുടെയും തിരക്ക്; രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി നീട്ടി
ഡൽഹി: രാജസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി നീട്ടി. നവംബർ 23 ൽ നിന്ന് 25 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. പ്രദേശിക ഉത്സവങ്ങളും, വിവാഹങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തീയതി മാറ്റം ആവശ്യപ്പെട്ട് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കത്ത് നൽകിയിരുന്നു.…