Month: October 2023

സുഹൃത്തുക്കൾ യുവാവിനെ അടിച്ചുകൊന്നു

ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ചെങ്ങന്നൂർ സ്വദേശി സജീവിനെയാണ് സുഹൃത്തുക്കൾ അടിച്ചുകൊന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.ഹരിപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. മർദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. സംശയം തോന്നിയ ആശുപത്രി…

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഡ്രൈവറും ഉടമയും അറസ്റ്റിൽ

കോഴിക്കോട്: ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എൻ. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.മലാപ്പറമ്പ്…

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത; ചരിത്രവിധി ഉണ്ടാകുമോ ? ഇന്നറിയാം

ഡൽഹി: സ്വവർ​ഗ വിവാഹങ്ങളുടെ നിയമസാധുത സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക.മേയ് 11ന് കേസ് വിധി പറയാനായി മാറ്റിയിരുന്നു. വിഷയത്തിൽ കോടതി കേന്ദ്ര…

കൊടുവള്ളി വാവാട് വാഹന അപകടം; മരണം മൂന്നായി

കൊടുവള്ളി :വാവാട് സപ്ലൈകോ ഗോഡൗണിന് സമീപം അമിത വേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഹറ,പുല്‍ക്കുഴിയില്‍ ആമിന എന്നിവര്‍ മരണപ്പെട്ടു.നേരത്തെ മരണപ്പെട്ട മറിയം എന്നിവരുടെ സഹോദരിയാണ് സുഹറ.കാറിടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതരമയ പരിക്കുകളോടെ ചികിത്സയിലായിരുന്നു ഇരുവരും.ജനാസകള്‍ ഇന്ന് തന്നെ വീട്ടില്‍ എത്തിക്കും.

എലിപ്പനിയ്ക്കും ഡെങ്കിപ്പനിക്കും സാധ്യത; പെരുമഴക്ക് പിന്നാലെ പകര്‍ച്ചവ്യാധി പ്രതിരോധ അറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പെരുമഴക്ക് പിന്നാലെ വ്യാപകമാകാൻ ഇടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി അറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ തോർന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനിയ്ക്ക് വളരെയേറെ സാധ്യതയുള്ളതിനാൽ ഡെങ്കിപ്പനിയ്ക്കും…

പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ചു; പ്രാബല്യത്തിൽ വന്നത് ഒക്ടോബർ ഒന്ന് മുതൽ

തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വർധിപ്പിച്ച് സർക്കാർ. വേതനം വർധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.18,390 രൂപയിൽ നിന്ന് 24,520 രൂപയാക്കിയാണ് വർധിപ്പിച്ചത്.ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നൽകാവുന്ന വേതനമായാണ് വർധിപ്പിച്ചത്. ഒക്ടോബർ…

തുലാമാസ പൂജ; ശബരിമലയിൽ നാളെ നടതുറക്കും; പുതിയ മേൽശാന്തിമാർക്കായുള്ള നറുക്കെടുപ്പ് ബുധനാഴ്ച

ശബരിമല: നാളെ തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും. വൈകുന്നേരം അഞ്ചു മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം,…

റബർ കർഷകർക്ക് ആശ്വാസം; സബ്‌സിഡിയായി അനുവദിച്ചത് 42.57 കോടി രൂപ; പദ്ധതി നടപ്പാക്കിയത് റബറിന്‌ വിലയിടിഞ്ഞ സാഹചര്യത്തിൽ

തിരുവനന്തപുരം: റബർ കർഷകർക്ക്‌ സബ്‌സിഡിയായി 42.57 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സ്വാഭാവിക റബറിന്‌ വിലയിടിഞ്ഞ സാഹചര്യത്തിലാണ്‌ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതി നടപ്പാക്കിയത്. 1,45,564 കർഷകർക്കാണ്‌ ആനുകൂല്യം ലഭിക്കുക. നേരത്തെ 82.31 കോടി…

നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതിനാൽ ഭർതൃ പീഡനം നിലനിൽക്കില്ല; ലിവിംഗ് ടുഗെതർ പങ്കാളി ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളിക്കെതിരെയുള്ള ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഐ പി സി 498 എ പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ സ്ത്രീയെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐപിസി 498 എ വകുപ്പ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച…

പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ച നി​ല​യിൽ കണ്ടെത്തിയ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യുടെ മരണത്തിൽ ദുരൂഹത; പരാതിയുമായി കുടുംബം

ക​ല്‍പ​റ്റ :വ​ര​ദൂ​ര്‍ സ്‌​കൂ​ളി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യ അ​ക്ഷ​യ​കു​മാ​റിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബാംഗങ്ങള്‍. വ​ര​ദൂ​ര്‍ കൊ​ല്ലി​വ​യ​ല്‍ അ​ക്ഷ​യ​കു​മാ​റി​ന്റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന്കുടുംബം വാർത്താസമ്മേളനത്തിലാണ് ആരോപിച്ചത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് കുടുംബംഇ​തുസം​ബ​ന്ധി​ച്ച് പ​രാ​തിയും ന​ൽ​കി​യി​ട്ടു​ണ്ട്.അ​ക്ഷ​യ്കു​മാ​റി​നെ ചി​ല​ര്‍ ആ​സൂ​ത്രി​ത​മാ​യി അ​പാ​യ​പ്പ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി കുടുംബം പ​റ​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്…

error: Content is protected !!