ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ചെങ്ങന്നൂർ സ്വദേശി സജീവിനെയാണ് സുഹൃത്തുക്കൾ അടിച്ചുകൊന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഹരിപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. മർദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.