Month: March 2023

വീട്ടുകാരുടെ സമ്മർദ്ദത്തിൽ ബന്ധം പിരിഞ്ഞു; പ്രതികാരം ചെയ്യാൻ വ്യാജപ്പേരിൽ സൗഹൃദം; പുലര്‍ച്ചെ വീട്ടിൽനിന്ന് വിളിച്ചിറക്കി കഴുത്തറുത്തു; സംഗീത കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ നാടിനെ നടുക്കിയ കൊലപാതകം. പതിനെഴുകാരിയായ സംഗീതയെ കഴുത്തറുത്ത് കൊന്ന കമുകനായ ​ഗോപുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കൊലക്കുറ്റം ചുമത്തിയ കേസില്‍ എണ്‍പതോളം പേരാണ് സാക്ഷി പട്ടികയിലുള്ളത്. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയെട്ടിനായിരുന്നു ഈ കൊടുംക്രൂരത. പെൺകുട്ടിയെ പുലര്‍ച്ചെ വീട്ടില്‍നിന്ന് വിളിച്ചിറക്കി…

144 പ്രഖ്യാപിച്ചിട്ടും പിന്നോട്ടില്ലെന്ന് കോൺ​ഗ്രസ്; ഒടുവിൽ പൊലീസ് വഴങ്ങി; രാജ്ഘട്ടിൽ കോൺഗ്രസ് സത്യാഗ്രഹം ആരംഭിച്ചു

ന്യൂഡൽഹി: അനിശ്ചിതത്വത്തിനൊടുവിൽ രാജ്ഘട്ടിൽ കോൺഗ്രസ് സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹത്തിന് പോലീസ് അനുമതി നിഷേധിച്ചതോടെ വിലക്ക് ലംഘിച്ചും സമരം നടത്തുമെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് സത്യാ​ഗ്രഹ സമരത്തിന് അനുമതി നൽകുകയായിരുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്…

കിഴക്കൊത്ത് ഇടുക്കപ്പാറക്കൽ സൂപ്പി (69)മരണപെട്ടു

കിഴക്കൊത്ത് ഇടുക്കപ്പാറക്കൽ സൂപ്പി (69)മരണപെട്ടു ഭാര്യ സൈനബ മക്കൾ സിദ്ധീഖ് ഇ പിഷമീർ ഇ പി (ദുബായ് )സക്കീർ ഇ പി (ദുബൈ )മരുമക്കൾ : ഹഫ്‌സത് കളറാന്തിരി സബീന എടക്കണ്ടിയിൽ, റാഷിദ പന്നൂർ മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക്…

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും; മരങ്ങൾ കടപുഴകി; വ്യാപക നാശം

തൃശൂരിൽ മിന്നൽ ചുഴലി. കൊടകര വെള്ളിക്കുളങ്ങരയിലാണ് മിന്നൽ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി. വൈദ്യുതി ബന്ധവും തകർന്നു.കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിൽ ശക്തമായ കാറ്റുവീശി. വ്യാപകമായി കൃഷിനാശമുണ്ടായി. നിരവധി വാഴകൾ നശിച്ചു. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കാസർ​കോട് വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ; ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് പോലീസ്

കാസർകോട്: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചീമേനി ക്ലായിക്കോട്ടെ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ സൗമ്യ (38) ആണ് മരിച്ചത്. പാലക്കാട് സ്വദേശിനിയാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെ സൗമ്യയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻതന്നെ ചെറുവത്തൂരിലെ ആശുപത്രിയിലും നില ഗുരുതരമായതിനാൽ അവിടെ…

‘മെസിയെപ്പറ്റി ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാനാ..’; നാലാം ക്ലാസുകാരിയുടെ ചോദ്യപേപ്പറും ഉത്തരവും വൈറലാകുന്നു

കോഴിക്കോട്: കൽപന്തുകളി എന്ന് പറയുന്നത് മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞപ്പോൾ ഒരു ഉത്സവം കൊടിയിറങ്ങിയ പ്രതീതി ആയിരുന്നു കേരളത്തിൽ. ലോകകപ്പിൽ പന്തുരുട്ടിയ എല്ലാ ടീമുകൾക്കും കേരളത്തിൽ ഫാൻസ്‌ ഉണ്ട്. അതിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഉണ്ടാകും.തങ്ങളുടെ…

അയോഗ്യതയ്ക്ക് പിന്നിൽ മോദിയുടെ ഭയം; മാപ്പ് പറയാൻ താൻ സവർക്കറല്ല; പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: എല്ലാം തുടങ്ങിയത് പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യങ്ങളെ തുടർന്നെന്ന് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിയുടെ കമ്പനികളിൽ നിക്ഷേപം നടത്തുന്നത് ആര്.. അദാനിയും മോദിയും തമ്മിലെ ബന്ധം എന്ത്? എന്നീ ചോദ്യങ്ങളാണ്…

എടവലത്ത് കണ്ടി അസ്സൻകോയ (78) മരണപ്പെട്ടു

എറവന്നൂർ എടവലത്ത് കണ്ടി അസ്സൻകോയ (78) മരണപ്പെട്ടു.ഭാര്യ : ആമിനമക്കൾ : സിദ്ധീഖ്‌ (പച്ചക്കറി വ്യാപാരം ചേളന്നൂർ 7/6) സുഹറ,സൗദാബീവി,സലീന,സഫീല, മരുമക്കൾ : അഷ്റഫ് ചെലവൂർ, റഫീഖ് കാക്കൂർ, അനീഫ പന്നൂർ, കമാലുദ്ധീൻ കൊല്ലം, സജ്ന*മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക്…

പയ്യന്നൂരിൽ സൂപ്പർമാർക്കറ്റിലേക്ക് കാട്ടുപന്നി ഓടിക്കയറി; രണ്ട് ജീവനക്കാർക്ക് പരിക്ക്

കണ്ണൂർ: ജനവാസ മേഖലകളിൽ കാട്ടുപന്നി ആക്രമണം തുടർക്കഥയാകുന്നു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. ഇന്ന് രാവിലെയാണ് കാട്ടുപന്നി ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലേക്കാണ് അപ്രതീക്ഷിതമായി കാട്ടുപന്നി എത്തിയത്. വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി വൻ നാശനഷ്ടമുണ്ടാക്കി. കാട്ടുപന്നിയെ തടയാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്ക്…

മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് മരിച്ചനിലയില്‍; ശരീരത്തിൽ മുറിപ്പാടുകള്‍, യുവാവ് കസ്റ്റഡിയില്‍

തൃശ്ശൂര്‍: മൈസൂരുവില്‍ മലയാളിയുവതി ജോലിസ്ഥലത്ത് മരിച്ചനിലയില്‍. തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയത് ദുരൂഹതയുണർത്തുന്നു. കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ…

error: Content is protected !!