ഹോട്ടല്‍ ജീവനക്കാരനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത് മർദ്ദിച്ച് അവശനാക്കിയ ശേഷം; അറസ്റ്റിലായത് കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെയുള്ള പ്രതികൾ
കായംകുളം: ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച പ്രതികൾ പോലീസ് പിടിയിൽ. പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ പുല്ലം പ്ലാവിൽ ചെമ്പക നിവാസ് വീട്ടിൽ കൃഷ്ണകുമാർ മകൻ ചിന്തു എന്ന് വിളിക്കുന്ന അമൽ…