കണ്ണൂർ: ബസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിൽ 100 വെടിയുണ്ടകളാണ് കണ്ടെത്തിയത്. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് സംഭവം.10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ ആണ് പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്. പിടിച്ചെടുത്ത വെടിയുണ്ടകൾ ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് ‌അന്വഷണം ആരംഭിച്ചു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന തോക്കിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!